ലക്നൗ: അയോദ്ധ്യയെ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമാക്കി മാറ്റുകയാണ് യോഗി സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ ലക്ഷ്യത്തിനായി അയോദ്ധ്യയെ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാംസ്കാരിക വികസനം അയോദ്ധ്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ വളർച്ചയ്ക്ക് കാരണമാകും. ഇത് നഗരത്തിലെ തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമാക്കും. അയോദ്ധ്യയിലുടനീളമുള്ള പുരോഗതി ലഖ്‌നൗ, കാൺപൂർ, പ്രയാഗ്‌രാജ്, വാരണാസി, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങളിലും പ്രതിഫലിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ അയോദ്ധ്യയെ തിരയുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ കണക്കുകൾ ടൂറിസം, ഹോസ്പ്പിറ്റാലിറ്റി മേഖലകളിലുമുള്ള പ്രതീക്ഷ ഉയർത്തുന്നതാണ്. വരും വർഷങ്ങളിൽ വിനോദസഞ്ചാരികളും തീർത്ഥാടകരും അന്വേഷിച്ചെത്തുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നായി അയോദ്ധ്യ മാറും. നിലവിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ ആരാധനാലയങ്ങളിൽ ഒന്നായി കണക്കാക്കുന്നത് തിരുപ്പതി ക്ഷേത്രമാണ്. പ്രതിദിനം ഏകദേശം 50,000 വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. വിശേഷദിവസങ്ങളിലും അവധി ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷത്തോളം എത്തും.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം അയോദ്ധ്യയുടെ വികസനത്തിലാണ് കൂടുതൽ പ്രധാന്യം നൽകിയത്. ഇതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ അയോദ്ധ്യയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അയോദ്ധ്യ സസന്ദർശിക്കുന്ന തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2017 വരെ ഏകദേശം രണ്ട് ലക്ഷം പേരാണ് പ്രതിവർഷം അയോദ്ധ്യയിൽ എത്തിയിരുന്നത്. ഇപ്പോൾ ഇത് ഒരു കോടിയോളം ആയി ഉയർന്നു. രാമക്ഷേത്രം തുറക്കുന്നതോട് കൂടി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ അയോദ്ധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post