ന്യൂഡല്‍ഹി:ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടലാസില്‍ നിര്‍മ്മിച്ച പതാകകള്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി . ഇന്ത്യന്‍ ദേശീയ പതാക നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. പതാക ആദരവോടെ കാണെണ്ടതാണെന്ന് എംഎച്ച്എയുടെ സര്‍ക്കുലറില്‍ പറയുന്നു.
പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക പരിപാടികളില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്നും ഉറപ്പ് വരത്തണമെന്നും മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ഊന്നിപറയുന്നു.പരിപാടിക്ക് ശേഷം, പതാകയുടെ മഹത്വത്തിന് അനുസൃതമായി പതാകകള്‍ നീക്കംചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ദേശീയപതാക ബഹുമാനം അര്‍ഹിക്കുന്നു. ദേശീയ പതാകയോട് സാര്‍വത്രികമായ ബഹുമാനവും വിശ്വസ്തതയും പ്രകടമാണ്. എന്നിട്ടും ദേശീയ പതാക കൈകാര്യ ചെയ്യുന്നതില്‍ ബാധകമായ നിയമങ്ങള്‍, കീഴ്‌വഴക്കങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട് ആളുകളും, സര്‍ക്കാര്‍ സംഘടനകളും ഏജന്‍സികളും അശ്രദ്ധ പ്രകടിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Discussion about this post