ന്യൂഡൽഹി: പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് ഡൽഹി, ഗുജറാത്ത് സർക്കാരുകൾ. പകുതി ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അവധി.
ഗുജറാത്തിൽ തിങ്കളാഴ്ച സർക്കാർ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 2.30വരെ തുറന്ന് പ്രവർത്തിക്കില്ല. സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഡൽഹിയിലും സർക്കാർ സ്ഥാപനങ്ങൾക്ക് രണ്ടരയ്ക്ക് ശേഷമേ തുറന്ന് പ്രവർത്തിക്കൂ എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ തിങ്കളാഴ്ച പകുതി ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇത് മാതൃകയാക്കിക്കൊണ്ടാണ് ഗുജറാത്തും ഡൽഹിയും അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ അന്നേദിവസം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post