അയോദ്ധ്യ: ഹിന്ദു ജനതയുടെ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് അയോദ്ധ്യയിൽ, രാമ ജന്മഭൂമിയിൽ രാമക്ഷേത്രം യാഥാർഥ്യമായിരിക്കുകയാണ്. ജനുവരി 22 ന് ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ ബാല രൂപത്തിലുള്ള വിഗ്രഹത്തിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതോടെ ഭാരതത്തിന്റെ സംസ്കാരിക ചരിത്രത്തിലെ ഏറ്റവും ത്യാഗപൂർണ്ണമായ ഒരേട് തന്നെയായിരിക്കും അയോദ്ധ്യയിൽ എഴുതി ചേർക്കാൻ പോകുന്നത്.
ഈയവസരത്തിൽ സവിശേഷമായ ഒരു കാഴ്ചയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ എസ് ആർ ഓ. ആകാശത്തു നിന്നുമുള്ള രാമക്ഷേത്രത്തിന്റെ ചിത്രങ്ങളുമായാണ് ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ എസ് ആർ ഓ രംഗത്ത് എത്തിയിരിക്കുന്നത്
ഐ എസ് ആർ ഓ ഡിസംബർ 16 ന് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് , കനത്ത മൂടൽമഞ്ഞ് കാരണം ഏറ്റവും പുതിയ ചിത്രങ്ങൾ ലഭ്യമല്ല. ചിത്രങ്ങളിൽ, രാമക്ഷേത്രം, ദശരഥ് മഹൽ, സരയൂ നദി, അയോധ്യ റെയിൽവേ സ്റ്റേഷൻ, ജനസാന്ദ്രതയുള്ള പ്രദേശം എന്നിവ വ്യക്തമായി കാണാം. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ തദ്ദേശീയ ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്
ഇന്ത്യയ്ക്ക് ഇപ്പോൾ ബഹിരാകാശത്ത് 50-ലധികം ഉപഗ്രഹങ്ങളുണ്ട്, അവയിൽ ചിലത് ഒരു മീറ്ററിൽ താഴെ റെസലൂഷനുള്ളവയാണ്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഭാഗമായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഹൈദരാബാദിലാണ് ഫോട്ടോ പ്രോസസ്സ് ചെയ്തത് . ക്ഷേത്രത്തിന്റെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഐഎസ്ആർഒ സാങ്കേതികവിദ്യയുംരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഉപയോഗിച്ചിരുന്നു .
Discussion about this post