Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

കെ.കെ നായരും കെ.കെ മുഹമ്മദും; രാമജൻമഭൂമിയിൽ സത്യത്തിൻറെ കോട്ടകെട്ടിയ മലയാളികൾ 

by Brave India Desk
Jan 22, 2024, 08:08 am IST
in Article
Share on FacebookTweetWhatsAppTelegram

കണ്ടൻകുളത്തിൽ കരുണാകരൻ നായർ , കേരളത്തിൽ ആരും അറിയാൻ സാധ്യതയില്ലാത്ത ഒരു പേര്. എന്നാൽ അയോദ്ധ്യയിൽ അദ്ദേഹം ഒരു വീരപുരുഷനാണ്. ആധുനിക കാലത്ത് ശ്രീരാമ ജൻമഭൂമിക്കായുള്ള സമരത്തിൽ ഏറെ പങ്കുവഹിച്ച മലയാളി. ആലപ്പുഴയ്ക്കകത്തെ കുട്ടനാട്ടിൽ 1907ലാണ് കെ.കെ നായർ ജനിച്ചത്. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പോയി.  ഇന്നത്തെ ഐഎഎസിന് സമാനമായ ഐസിഎസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയാണ് തിരികെ എത്തിയത്.

1945ൽ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദിൻറെ ജില്ലാ മജിസ്ട്രേറ്റ് ആയി അദ്ദേഹം നിയമിതനായപ്പോൾ ആരും കരുതിയില്ല,  ഈ രാജ്യത്തിൻറെ ധർമ്മ സമരത്തിൻറെ ചരിത്രത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം മാറുമെന്ന്.  1949 ഡിസംബർ 26 ാം തീ്യ്തിയാണ് രാം ലല്ല ജൻമസ്ഥാനത്തിലേക്ക് തിരികെ എത്തിയത്. ആരുമില്ലാതെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തിനുള്ളിൽ ഒരു ദിവസം രാം ലല്ലയുടെ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. വിഗ്രഹത്തിൽ പൂജകളും പ്രാർത്ഥനയും തുടങ്ങി.  ഇതോടെ തർക്കത്തിന് വീണ്ടും തുടക്കമായി. ഇതിനെ കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ടു നൽകുവാൻ കേന്ദ്രസർക്കാരിൽ നിന്ന് കെ.കെ നായർക്ക് നിർദ്ദേശം ലഭിച്ചു.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ശ്രീരാമദേവൻറെ ജൻമസ്ഥാനമായാണ് അയോദ്ധ്യയെ ഹിന്ദുക്കൾ കാണുന്നത്.  അത് പൊളിച്ച് പണിത കെട്ടിടം നീക്കം ചെയ്ത് അവിടെ വലിയ ഒരു ഹിന്ദു ക്ഷേത്രം സ്ഥാപിക്കണമെന്നാണ്  കെ.കെ നായർ അന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചത്. പ്രദേശത്തെ ജനങ്ങൾ ഈ സ്ഥലത്തെ വളരെ പരിശുദ്ധമായാണ് കാണുന്നത്.  കാലങ്ങളായി അവിടെ മുസ്ലീം ആചാരപ്രകാരമുള്ള ഒന്നും നടന്നതായി തെളിവില്ലെന്നും അദ്ദേഹം റിപ്പോർട്ടിലെഴുതി.

എന്നാൽ പ്രധാനമന്ത്രിയായ നെഹ്രുവിന് ഇത് സഹിച്ചില്ല. ആ പ്രദേശത്ത് നിന്ന് ഹിന്ദുക്കളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനാണ് ജവഹർലാൽ നെഹ്രു നിർദ്ദേശം നൽകിയത്.  ഇതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദവല്ലഭ പന്തിനോട് നെഹ്രു  സമ്മർദ്ദം ചെലുത്തി.  ഫൈസൈബാദ് ജില്ലാ കളക്ടർ എന്ന നിലയിൽ ആ ഉത്തരവ് അംഗീകരിക്കാൻ കെ കെ നായർ തയ്യാറായില്ല.  നൂറ്റാണ്ടുകളായി ആ പ്രദേശം ഹിന്ദുക്കൾ വളരെ  പവിത്രമായാണ് കാണുന്നത്.  മുസ്ലിം ആരാധന അടുത്തെങ്ങും ആ കെട്ടിടത്തിൽ നടന്നിട്ടില്ല.  അതുകൊണ്ട് ഈ പ്രദേശം ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി  അദ്ദേഹം വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു.  ആദ്യ റിപ്പോർട്ട് പിൻവലിക്കാനും കെ.കെ നായർ തയ്യാറായില്ല.

അതോടെ നെഹ്രുവിൻറെ സമ്മർദ്ദം ശക്തമായി.   മുഖ്യമന്ത്രി   ഗോവിന്ദ വല്ലഭ പന്ത് കെ.കെ നായരെ സർവ്വീസിൽ നിന്ന് സസ്പെൻറ് ചെയ്തു. കെ. കെ നായർ എന്നിട്ടും അടങ്ങിയിരുന്നില്ല.  കോടതിയെ സമീപിച്ച് തനിക്കനുകൂല വിധി നേടി തിരികെ ജോലിയിൽ പ്രവേശിച്ചു. കുറച്ച് കാലത്തിന് ശേഷം ഐഎഎസിൽ നിന്ന് രാജിവെച്ച് അദ്ദേഹം അലഹാബാദ് ഹൈക്കോടതിയിൽ വക്കീലായി ജോലി തുടങ്ങി. നെഹ്രുവിൻറെ വിരട്ടലുകൾക്ക് മുന്നിൽ വഴങ്ങാതെ തനറെ ജോലി നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്ന ധൈര്യത്തോടെ രാമജൻമഭൂമി ഹിന്ദുക്കളുടേതാണ് എന്ന സത്യം ഉറച്ചുപറയാൻ കെ കെ നായർ കാണിച്ച ധൈര്യത്തിനെ അവിടുത്തെ ജനങ്ങൾ  അത്യാദരപൂർവ്വമാണ് വരവേറ്റത്.

അവരദ്ദേഹത്തെ നായർസാഹിബ് എന്ന് സ്നേഹത്തോടെ വിളിച്ചു. 1952ൽ അദ്ദേഹത്തിൻറെ ഭാര്യ ശകുന്തളാ നായർ  ഉത്തർ പ്രദേശ് നിയമസഭാംഗമായി. 1962ൽ നാലാം ലോകസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ നിന്നും കെ.കെ നായരും ശകുന്തളാ നായരും എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻറെ ഡ്രൈവറായിരുന്നു ആ വർഷം അയോദ്ധ്യയുൾപ്പെടുന്ന ഫൈസാബാദിൽ എംഎൽഎ ആയത്. അത്രയ്ക്ക് ജനപ്രിയനായിരുന്നു കെ കെ നായർ.  1976 ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ച കെ.കെ നായരെയും പത്നിയെയും അവർ അറസ്ററ് ചെയ്ത് ജയിലിലടച്ചു. ഉത്തർ പ്രദേശിലെ ജനസംഘത്തിൻറെ ശക്തരായ നേതാക്കളായിരുന്നു കെ.കെ നായരും ശകുന്തളാ നായരും.

1977 ,സപ്തംബർ ഏഴാം തീയ്യതി കെ.കെ നായർ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം താമസിച്ചിരുന്ന സ്ഥലം ഫൈസാബാദിൽ ഇന്നും അറിയപ്പെടുന്നത് നായർ കോളനി എന്നാണ്. ആ വർഷമാണ് പ്രൊഫസർ ബീബീലാലിൻറെ നേതൃത്വത്തിൽ ഒരു സംഘം പുരാവസ്തു ഗവേഷകർ അയോദ്ധ്യയിൽ ഉത്ഖനനം നടത്തുന്നത്. ക്ഷേത്രഭാഗങ്ങൾ കൊണ്ടാണ് ഈ പള്ളി പണിതിരിക്കുന്നതെന്നും രാമജൻമഭൂമിയാണിതെന്നും ഉറപ്പിക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകൾ ലഭിച്ച ആ ഉത്ഖനനത്തിൽ  കെ.കെ എന്ന്  ഇനീഷ്യലുള്ള മറ്റൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. കെ.കെ മുഹമ്മദ് . വർഷങ്ങൾക്ക് ശേഷം കപട ചരിത്രകാരൻമാർ  ക്ഷേത്രം പൊളിച്ചാണ് പളളി പണിതതെന്ന് യൊതൊരു തെളിവുമില്ലെന്ന കപടവാദങ്ങൾ നിരത്തിയപ്പോൾ ഒരു സർക്കാർ ഉദ്യോഗസ്ഥനായിട്ടു കൂടി തനറെ മേലധികാരികളുടെ എതിർപ്പ് മറികടന്ന് ആ ചെറുപ്പക്കാരൻ ഇന്ത്യൻ എക്സ്പ്രസിലേക്ക് ഒരു കത്തെഴുതി.

കാണ്ഡം കാണ്ഡമായി ലേഖനങ്ങളായും ലഘുലേഖകളായും പുസ്തകങ്ങളായുമൊക്കെ എഴുതി പ്രചരിപ്പിക്കപ്പെട്ട കപട ചരിത്രത്തിന് ആ ഒരു ഒറ്റ കത്ത് മതിയായിരുന്നു മറുപടിയായിട്ട്.    രാമജൻമഭൂമിയുടെ സ്വാതന്ത്ര്യത്തിനായുള്ള നൂറ്റാണ്ടുകൾ നീണ്ടു നിന്ന തർക്കത്തിൽ  കപട ചരിത്രങ്ങളുടെ ചവറ്റുകൂനകൾക്ക് തീ കൊളുത്തികൊണ്ട് ആ ഒരു കത്ത് ഇന്നും വെളിച്ചമായി തെളിഞ്ഞ് നിൽക്കുന്നു. കെ.കെ നായരിൽ നിന്ന് തുടങ്ങിയ സത്യത്തിൻറെ തീപ്പൊരി കെ.കെ മുഹമ്മദിലെത്തിനിൽക്കുമ്പോൾ ഇരുവരുടെയും പേരിലെ സമാനത മാത്രമല്ല ഇരുവരും കേരളത്തിൽ നിന്നുള്ളവരാണെന്നുള്ളതും , കർമ്മക്ഷേത്രം വടക്കേ ഇന്ത്യ ആയിരുന്നുവെന്നുള്ളതും, കേന്ദ്രസർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരായിരുന്നുവെന്നുള്ളതും, തനറെ മേലധികാരികളുടെ എതിർപ്പുകൾ മറികടന്ന് തങ്ങളുടെ തൊഴിൽപോലും തൃണവൽഗണിച്ച് രാമനുവേണ്ടി നിലകൊണ്ടുവെന്നതും കൌതുകരരമായ യാദൃശ്ചികതയാണ്.

 

സത്യത്തിനു വേണ്ടിയുള്ള യുദ്ധം എപ്പോഴും അങ്ങനെയാണ്…………………

ചിലരതിനായങ്ങനെ നിയോഗിക്കപ്പെടുകയാണ്…………………

Tags: K K MuhammedK.K NAIRayodhya
Share3TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies