ന്യൂഡൽഹി: നൂറ്റാണ്ടുകളുടെ അധിനിവേശത്തെ തുടർന്നുണ്ടായ മാനസിക അടിമത്തത്തിൽ നിന്നുള്ള കോടിക്കണക്കിനു ഹിന്ദുക്കളുടെ മോചനവും ഭാരതീയ ദേശാഭിമാനത്തിന്റെ പുനരുജ്ജീവനവും ആണ് രാമക്ഷേത്രം അടയാളപ്പെടുത്തുന്നതെന്ന് വ്യക്തമാക്കി സർ സംഘ ചാലക് ശ്രീ മോഹൻ ഭഗവത് ജി. സാംസ്‌കാരിക ദേശീയതയുടെയും രാമരാജ്യത്തിൽ നിലനിന്നിരുന്ന സദ് ഭരണത്തിന്റെയും പ്രതീകമായാണ് രാമരാജ്യത്തെ കാണുന്നത്. അതിനാൽ തന്നെ ശ്രീരാമന്റെ നല്ല ഗുണങ്ങൾ സ്വ ജീവിതത്തിലേക്ക് പകർത്താൻ സമൂഹം തയ്യാറാവണം എന്നും സർ സംഘ ചാലക് കൂട്ടി ചേർത്തു
നമ്മുടെ ദേശീയതയെ മുൻനിർത്തി, സാമൂഹിക ജീവിതത്തിലും അച്ചടക്കം വളർത്തിയെടുക്കേണ്ടതുണ്ട്… നീതിയുടെയും അനുകമ്പയുടെയും, സാമൂഹിക സൗഹാർദ്ദത്തോടുകൂടിയ സമത്വവും, ഭഗവാൻ ശ്രീരാമന്റെ സ്വഭാവത്തിൽ പ്രതിഫലിക്കുന്ന സാമൂഹിക സദ്ഗുണങ്ങളും ഒരിക്കൽ കൂടി പ്രചരിപ്പിക്കാൻ. ; ചൂഷണരഹിതമായ തുല്യനീതിയിൽ അധിഷ്‌ഠിതമായ, കരുത്തും അനുകമ്പയും ഉള്ള, ധീരതയുള്ള ഒരു സമൂഹത്തെ വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ട് . ഇതാണ് യഥാർത്ഥത്തിലുള്ള ശ്രീരാമ സേവ അദ്ദേഹം പറഞ്ഞു
അതെ സമയം രാമക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ വിഷമതകളൊക്കെ മറന്ന് ദേശീയ ഐക്യത്തിന് വേണ്ടി ജനങ്ങൾ, പ്രേത്യേകിച്ച് പ്രബുദ്ധരായ വ്യക്തികൾ മുൻകൈ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
രാമക്ഷേത്ര നിർമാണ വിഷയത്തിൽ ഇരു സമുദായങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷത്തെ പരാമർശിച്ച്, സമാധാനം വളർത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഭഗവത് വ്യക്തമാക്കി. “അയോധ്യ എന്നാൽ യുദ്ധമില്ലാത്ത നഗരം, സംഘർഷങ്ങളില്ലാത്ത സ്ഥലം എന്നാണർത്ഥം . ഈ അവസരത്തിൽ, രാജ്യത്തുടനീളം, നമ്മുടെ മനസ്സിൽ അയോധ്യയുടെ പുനർനിർമ്മാണം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും നമ്മുടെ എല്ലാവരുടെയും കടമയുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post