ലണ്ടൻ : വിമാനയാത്രയ്ക്കിടയിൽ വെച്ച് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ വെച്ചാണ് സാമന്ത മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയത്. സഹയാത്രികനുമായി തർക്കം ഉണ്ടായതോടെ വിമാനം തിരിച്ചിറക്കി സാമന്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലണ്ടനിലെ ഹീത്രു എയർപോർട്ടിൽ നിന്ന് മ്യൂണിക്കി ലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം നടന്നത്. വിമാനം റൺവേയിൽ നിന്നും യാത്ര പുറപ്പെട്ട ഉടനെ ആയിരുന്നു സാമന്തയും സഹയാത്രികനും തമ്മിൽ സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ഉള്ള ഗായിക ശല്യം ചെയ്തതായി സഹയാത്രികൻ പരാതിപ്പെട്ടു. തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കുകയായിരുന്നു.
1980-കളുടെ അവസാനത്തിൽ ഹോളിവുഡിൽ ഏറെ ശ്രദ്ധേയയായ പോപ് ഗായിക ആയിരുന്നു സാമന്ത ഫോക്സ്. തന്റെ സഹോദരിയുടെ മരണശേഷം താൻ വളരെയേറെ വിഷാദത്തിൽ ആണെന്ന് ഏതാനും നാളുകൾക്ക് മുൻപ് സാമന്ത ഒരു ഇംഗ്ലീഷ് ചാനലിൽ വ്യക്തമാക്കിയിരുന്നു. വിമാനയാത്രക്കാർക്ക് സൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നതായി സാമന്ത ഫോക്സ് വ്യക്തമാക്കി.
Discussion about this post