അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കു ശേഷം സന്തോഷ സൂചകമായി രാംലല്ലയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ശശി തരൂർ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചത്. രാമചന്ദ്ര കീ ജയ് എന്നെ കുറിപ്പോടെ ആയിരുന്നു ശശി തരൂർ ഈ ചിത്രം പങ്കുവെച്ചത്.
താനൊരു രാമഭക്തൻ ആണെന്ന് ശശി തരൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി 22ന് ശേഷം ഒരു ദിവസം അയോധ്യ സന്ദർശിക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. കോൺഗ്രസും ഇടതു പാർട്ടികളും പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതിനിടയിൽ ശശി തരൂർ രാംലല്ലയുടെ ചിത്രം പങ്കുവച്ചത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
ശശി തരൂർ രാം ലല്ലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തകരിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്. ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി രൂക്ഷ വിമർശനങ്ങൾ ആണ് കമന്റുകൾ ആയി വന്നിട്ടുള്ളത്. ശശി തരൂരിന്റെ തനിസ്വഭാവം ഇപ്പോൾ വെളിപ്പെട്ടു എന്നുപോലും വിമർശനമുയർന്നു.








