Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വജ്രങ്ങളും മാണിക്യവും കൊണ്ട് നിർമ്മിച്ച മംഗൾ തിലകം ; 16 തിരുവാഭരണങ്ങൾ ; പ്രാണപ്രതിഷ്ഠയ്ക്കായി രാംലല്ലയെ ഒരുക്കിയത് ഇങ്ങനെ

by Brave India Desk
Jan 22, 2024, 11:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ : അയോധ്യയിൽ നിന്നും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുറത്തുവന്ന രാം ലല്ലയുടെ ചിത്രങ്ങൾ ഇന്ന് രാജ്യം മുഴുവൻ ചർച്ചയാണ്. അത്രയേറെ ചൈതന്യമാർന്നതായിരുന്നു ആ രൂപം. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശില്പി കൈകൾ കൊണ്ട് കൊത്തിയെടുത്ത അതിമനോഹരമായ വിഗ്രഹത്തിൽ പുഷ്പങ്ങളും ഹാരങ്ങളും തിരുവാഭരണങ്ങളും കിരീടവും അമ്പും വില്ലും എല്ലാം ചാർത്തിയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാം ലല്ലയെ ഒരുക്കിയിരുന്നത്.

രാം ലല്ലയുടെ നെറ്റിയിൽ ചാർത്തിയിരുന്ന മംഗൾ തിലകം വജ്രങ്ങളും മാണിക്യവും കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.
തലയിൽ ചൂടിയിരിക്കുന്ന കിരീടം ഉത്തരേന്ത്യൻ പാരമ്പര്യ രീതി അനുസരിച്ച് സ്വർണ്ണത്താൽ നിർമ്മിച്ചിട്ടുള്ളതാണ്. മാണിക്യവും മരതകവും വജ്രവും കൊണ്ടുള്ള അലങ്കാരങ്ങളും ഈ സ്വർണകിരീടത്തിൽ ഉണ്ട്. കിരീടത്തിന്റെ മധ്യഭാഗത്തായി സൂര്യഭഗവാനെ കൊത്തിയെടുത്തിട്ടുണ്ട്. കിരീടത്തിന്റെ വലതുഭാഗത്തായി മനോഹരമായ മുത്തുകൾ കോർത്ത് തൂക്കിയതും ശ്രദ്ധേയമാണ്. അഞ്ച് കിലോ ഭാരമുള്ളതാണ് രാം ലല്ലയുടെ ഈ സ്വർണ്ണ കിരീടം.

Stories you may like

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ചില ‘പന്നിക്കുട്ടികൾ’ റഷ്യയെ തകർക്കാമെന്ന് വ്യാമോഹിച്ചു ; യുഎസിനും യൂറോപ്പിനുമെതിരെ കടുത്ത ഭാഷയിൽ പുടിൻ

രാം ലല്ല അണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങൾ മയിൽ രൂപങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. സ്വർണ്ണത്താൽ നിർമ്മിച്ചിട്ടുള്ള ഈ കമ്മലുകളിൽ വജ്രം മാണിക്യം മരതകം എന്നിവ കൊണ്ടുള്ള അലങ്കാരങ്ങളും ഉണ്ട്. രാം ലല്ലയുടെ കണ്ഠാഭരണങ്ങളിൽ ആദ്യം ധരിച്ചിരുന്നത് വചനങ്ങളും മാണിക്യങ്ങളും കൊണ്ട് നിർമ്മിച്ച ഒരു മാലയായിരുന്നു. തൊട്ടു താഴെയായി അർദ്ധ ചന്ദ്രകൃതിയിലുള്ള രത്നങ്ങൾ പതിച്ച മറ്റൊരു മാല ഏറെ ശ്രദ്ധേയമായിരുന്നു. മധ്യഭാഗത്ത് സൂര്യനും ചൊവ്വയുടെ ശുഭമുഹൂർത്തത്തെ അടയാളപ്പെടുത്താനുള്ള പുഷ്പങ്ങളും ഈ മാലയിൽ കാണാൻ കഴിയുന്നതാണ്.

രാം ലല്ല നെഞ്ചിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിൽ സ്വർണ്ണവും മരതകവും കൊണ്ട് നിർമ്മിച്ചവയും രത്നങ്ങൾ പതിച്ച മുത്തുമാലയും എല്ലാമുണ്ട്. മനോഹരമായ ഒഡ്യാണമാണ് രാം ലല്ലാ വിഗ്രഹത്തിൽ മറ്റൊരു ശ്രദ്ധാകേന്ദ്രം ആയിരുന്നത്. സ്വർണ്ണം, മാണിക്യം,മരതകം, മുത്തുകൾക്കൊരുത്ത അലങ്കാരങ്ങൾ എന്നിവയെല്ലാം കൊണ്ടാണ് രാം ലല്ലയുടെ അരയിലെ ഒഡ്യാണം നിർമ്മിച്ചിട്ടുള്ളത്. ഇവ കൂടാതെ വളകൾ തളകൾ തുടങ്ങിയ മറ്റു നിരവധി അലങ്കാരങ്ങളും രാം ലല്ല ധരിച്ചിരുന്നു. ഇവയെല്ലാം തന്നെ സ്വർണ്ണം, വജ്രം എന്നിവയെല്ലാം കൊണ്ട് നിർമ്മിച്ചതാണ്.

Tags: ayodhyaram lalladivine ornaments of ram lalla
Share3TweetSendShare

Latest stories from this section

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

Discussion about this post

Latest News

ചെന്നൈയും കൊൽക്കത്തയും ഒന്നുമില്ല, ഇത്തവണ ടോപ് 4 ലെത്താൻ പോകുന്നത് ഈ ടീമുകൾ: രവിചന്ദ്രൻ അശ്വിൻ

ചെന്നൈയും കൊൽക്കത്തയും ഒന്നുമില്ല, ഇത്തവണ ടോപ് 4 ലെത്താൻ പോകുന്നത് ഈ ടീമുകൾ: രവിചന്ദ്രൻ അശ്വിൻ

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ചില ‘പന്നിക്കുട്ടികൾ’ റഷ്യയെ തകർക്കാമെന്ന് വ്യാമോഹിച്ചു ; യുഎസിനും യൂറോപ്പിനുമെതിരെ കടുത്ത ഭാഷയിൽ പുടിൻ

ചില ‘പന്നിക്കുട്ടികൾ’ റഷ്യയെ തകർക്കാമെന്ന് വ്യാമോഹിച്ചു ; യുഎസിനും യൂറോപ്പിനുമെതിരെ കടുത്ത ഭാഷയിൽ പുടിൻ

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

എന്താണ് ചെന്നൈക്ക് കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംഭവിച്ചത്, അത്…; വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ

എന്താണ് ചെന്നൈക്ക് കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംഭവിച്ചത്, അത്…; വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies