ന്യൂഡൽഹി: ലോക്‌സഭാ ഇലക്ഷൻ ഏപ്രിൽ 16 തുടങ്ങും എന്ന നോട്ടിസിനു വിശദീകരണവുമായി ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ “ഇലക്ഷൻ പ്ലാനറിൽ റഫറൻസിനും ആരംഭ, അവസാന തീയതികൾ കണക്കാക്കാനും വേണ്ടി 2024 ഏപ്രിൽ 16 താത്കാലിക വോട്ടെടുപ്പ് ദിവസം പ്രഖ്യാപിച്ചുള്ള അറിയിപ്പ് പുറത്ത് വിട്ടിരുന്നു. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇലക്ഷൻ പ്ലാനറിൽ നൽകിയിരിക്കുന്ന സമയക്രമങ്ങൾ പാലിക്കൽ” എന്ന തലക്കെട്ടിലാണ് അറിയിപ്പ് നൽകപ്പെട്ടത്.
ഇതിൽ പറഞ്ഞിരിക്കുന്ന ഏപ്രിൽ 16 എന്ന തീയതി, റഫറൻസിനു മാത്രം ഉള്ളതാണെന്നും അത് തീർച്ചയായ തീയതി അല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
“2024 ഏപ്രിൽ 16 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള താൽക്കാലിക തിരഞ്ഞെടുപ്പ് ദിനമാണോ എന്ന് വ്യക്തമാക്കാൻ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ സർക്കുലറിനെ പരാമർശിച്ച് ചില മാധ്യമ ചോദ്യങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇലക്ഷൻ പ്ലാനർ അനുസരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉദ്യോഗസ്ഥർക്ക് ‘റഫറൻസിനായി’ മാത്രമാണ് ഈ തീയതി പരാമർശിച്ചതെന്ന് ഇതിനാൽ വ്യക്തമാക്കുന്നു,” ചീഫ് ഇലക്ഷൻ കമ്മീഷൻ സമൂഹമാധ്യമമായ എക്‌സിൽ പുറത്ത് വിട്ട ഒരു പോസ്റ്റിൽ വ്യക്തമാക്കി
തിയതി കൃത്യമായി വെളിവായില്ലെങ്കിലും ഏപ്രിൽ അവസാനമോ മെയ് ആദ്യമായോ ലോക്‌സഭാ ഇലക്ഷൻ നടക്കും എന്ന് വ്യക്തമാണ് . 2019 ലെ തെരഞ്ഞെടുപ്പിൽ, ഏപ്രിൽ 11 മുതൽ മെയ് 19 ന് അവസാനിക്കുന്ന ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്, തുടർന്ന് ഫലങ്ങൾ മെയ് 23 ന് പ്രഖ്യാപിച്ചു.
Discussion about this post