ഇടുക്കി : മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരണപ്പെട്ടു. കോയമ്പത്തൂർ സ്വദേശിയായ പോൾ രാജ് എന്ന 73 കാരനാണ് മരണപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിൽ നിന്നും മൂന്നാറിൽ എത്തിയതായിരുന്നു പോൾ രാജ്.
തെന്മല ലോവർ ഡിവിഷനിലെ ചായക്കടയ്ക്ക് സമീപം വെച്ചാണ് പോൾ രാജിനെ കാട്ടാന ആക്രമിക്കുന്നത്. ലോവർ ഡിവിഷൻ സ്വദേശിനിയായ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്ക് ഇറങ്ങിയ സമയത്ത് ആയിരുന്നു കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് പോൾ രാജ് മരണപ്പെട്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെന്മല ലോവർ ഡിവിഷൻ മേഖലയിൽ കാട്ടാനകളെ കാണപ്പെടുന്നതായി പരാതി ഉയർന്നിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പോൾ രാജ് രാത്രി ഒമ്പതരയ്ക്ക് പുറത്തേക്ക് ഇറങ്ങിയ സമയത്ത് കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു.
Discussion about this post