പത്തനംതിട്ട: ഒൻപതാംക്ലാസുകാരിയെ സഹപാഠി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. സംഭവത്തിൽ 14കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന.
സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശാരീരിക വിഷമതകളെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
വിദഗ്ധ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി വ്യക്തമായി. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് കണ്ടെത്തൽ.
14കാരനെതിരെ കേസ് എടുത്തിട്ടുണ്ട്. ബലാൽസംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post