മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നു വീണു. 65 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഐഎല്‍ 76 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്. യുക്രയ്‌നിലെ ബെല്‍ഗൊറോഡ് മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവം.
യുക്രെയ്നില്‍ തുടരുന്ന യുദ്ധത്തിന്റെ ഭാഗമായി ഇവിടെ നിന്നും യുദ്ധതടവുകാരായി പിടികൂടിയവരെ കൊണ്ടുപോവുകയായിരുന്നു .ആറ് ക്രൂ അംഗങ്ങളും , മൂന്ന് ഗാര്‍ഡുകളും
വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. വിമാനം അപകടത്തില്‍പ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. അപകട കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണെന്നും, സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്കു പുറപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം തകര്‍ന്നുവീഴുന്നതും തുടര്‍ന്ന് സ്‌ഫോടനം നടക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടെ, വിമാനം വെടിവെച്ച് വീഴ്ത്തിയത് യുക്രെയിനാണെന്ന് റഷ്യന്‍ പാര്‍ലന്റെ് സ്പീക്കര്‍ വ്യാസെസ്ലാവ് വോലോഡിന്‍ ആരോപിച്ചു.












