തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞു തന്നെ എന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നയ പ്രഖ്യാപനം സെക്കൻഡുകൾ കൊണ്ട് അവസാനിപ്പിച്ച് മടങ്ങി. മുഖ്യമന്ത്രി പൂച്ചെണ്ട് കൊടുത്തപ്പോൾ മുഖത്ത് പോലും നോക്കാതിരുന്ന ഗവർണർ തുടക്കം മുതൽക്ക് തന്നെ തന്റെ നിലപാട് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടാണ് തുടങ്ങിയത്
ആദരണീയരായ സ്‌പീക്കർക്കും, മുഖ്യമന്ത്രിക്കും , മറ്റു മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും അഭിവാദ്യമർപ്പിച്ചു കൊണ്ട് തുടങ്ങിയ ഗവർണർ തുടർന്ന് നേരിട്ട് അവസാന പാരഗ്രാഫിലേക്ക് കടക്കുകയായിരുന്നു. അഴിമതിയിലും കെടുകാര്യസ്ഥതയിലും, സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച സർക്കാരിനോടുള്ള പ്രതിഷേധമാണ് ഗവർണർ നയപ്രഖ്യാപനം വായിക്കാത്തതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്
അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനുറ്റുകൾക്കകം ഗവർണർ തന്റെ നയ പ്രഖ്യാപനം നിർത്തിയപ്പോൾ സ്‌പീക്കർക്കടക്കം സഭയിലുടനീളം അമ്പരപ്പും അവിശ്വസനീയതയും തെളിഞ്ഞ് കാണാമായിരുന്നു. ഇതേ തുടർന്ന് ദേശീയ ഗാനത്തിന് വേണ്ടി എഴുനേറ്റ് നിന്ന ഗവർണർ, ദേശീയ ഗാനം തീർന്നയുടൻ സഭ വിടുകയും ചെയ്തു
നയപ്രഖ്യാപനം കഴിഞ്ഞ് മുഖ്യമന്ത്രി അദ്ദേഹത്തോടൊപ്പം നടക്കാൻ തുടങ്ങുന്നുണ്ടായിരുന്നുവെങ്കിലും അത് കൂട്ടാക്കാതെ വേഗത്തിൽ നടന്ന് തന്റെ വാഹനത്തിൽ കയറുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഇതോടു കൂടി സർക്കാരിനെതിരെയുള്ള തന്റെ സമീപനത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല എന്ന നിലപാട് തന്നെ തുടരുകയാണ് ഗവർണർ എന്ന് വ്യക്‌തമായിരിക്കുകയാണ്
Discussion about this post