മലയാള സിനിമാ സംഗീതത്തിൽ ലളിതവും എന്നാൽ അതീവ ഹൃദ്യവുമായ ഈണങ്ങൾ കൊണ്ട് തങ്ങളുടേതായ ഒരിടം കണ്ടെത്തിയ സഹോദരങ്ങളാണ് ബേണി–ഇഗ്നേഷ്യസ്. തമാശയും പ്രണയവും നൊമ്പരവും തുല്യമായി ചാലിച്ച നിരവധി ഗാനങ്ങൾ ഈ കോമ്പോ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
കലാഭവൻ്റെ മിമിക്സ് പരേഡുകളിലൂടെ സംഗീത ജീവിതം തുടങ്ങിയ ഇവർ, 1992-ൽ പുറത്തിറങ്ങിയ കാഴ്ചക്കപ്പുറം എന്ന ചിത്രത്തിലൂടെ സിനിമയിലെ സംഗീത യാത്ര ആരംഭിച്ചു. എന്നാൽ പ്രധാന വഴിത്തിരിവായത് 1994 ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ സംഗീതത്തിന് അവർക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ആ കാലത്തിലെ പല പാട്ടുകൾക്കും കിട്ടിയ പ്രശ്മാസ പിന്നെ സഹോദരങ്ങൾ ഇരുവർക്കും ഈ ഫീൽഡിൽ വലിയ പ്രശംസകൾ നേടി കൊടുത്തു.
പ്രിയന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ ചന്ദ്രലേഖയിലെ “താമരപ്പൂവിൽ” ” അമ്മൂമ്മക്കിളി “”അപ്പുക്കുട്ടാ തൊപ്പിക്കാരാ’ തുടങ്ങിയ പാട്ടുകൾ ഒകെ ഇന്നും മലയാളി എറ്റുപാടുന്നവയാണ്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ പാട്ട് ദിലീപ് ചിത്രമായ കല്യാണരാമനിൽ വന്ന ഒരു കഥ നിങ്ങൾ കേട്ടിട്ടുണ്ടോ. കല്യാണമരമണിലെ ടൈറ്റിൽ സോങ് ആയ “കഥയിലെ രാജകുമാരൻ ” ആയിരുന്നു ആ പാട്ട്. ഈ സംഭവത്തെക്കുറിച്ച് ബേണി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
” ഒരുപാട് ഒരുപാട് പാട്ടുകൾ തുടർച്ചായി ഉണ്ടാക്കി നടന്ന കാലം. ചന്ദ്രലേഖ സിനിമക്ക് വേണ്ടി പ്രിയൻ പറഞ്ഞിട്ട് ഒരു ട്യൂൺ ഉണ്ടാക്കി. കുറെ പാട്ടുകൾ അതിനകം സെറ്റായിരുന്നു. അപ്പോഴാണ് ഇപ്പോൾ കല്യാണമരാമനിൽ കേൾക്കുന്ന കഥയിലെ രാജകുമാരൻ ട്യൂൺ അദ്ദേഹത്തെ കേൾപ്പിക്കുന്നത്. പുള്ളിക്ക് അത് ഇഷ്ടമായി. ഈ പടത്തിന് അതിന് പറ്റിയ സിറ്റുവേഷൻ ഇല്ലെന്നും നല്ല ഏതെങ്കിലും പ്രോജക്ട് വന്നാൽ ഈ ട്യൂൺ കൊടുക്കണമെന്നും അന്ന് പ്രിയൻ പറഞ്ഞു. അങ്ങനെ കല്യാണരാമൻ വരുന്നു. ടൈറ്റിൽ സോങ് വേണം എന്ന് ലാലും ഷാഫിയും പറഞ്ഞപ്പോൾ ഈ ട്യൂൺ അവരെ കേൾപ്പിച്ചു. ലാലിന് അത് ഇഷ്ടമായി. ഈ പാട്ട് ടൈറ്റിലായി വരാൻ സിനിമയിൽ ഇപ്പോൾ നിങ്ങൾ കാണുന്ന ചില രംഗങ്ങൾ ഉൾപ്പെടുത്തുക വരെ ചെയ്തു.”
” കൈതപ്രം തിരുമേനി എഴുതിയ ഇതിന്റെ ആദ്യ വരികൾ ലാലിന് ഇഷ്ടമായില്ല. ആ വരികൾ വെച്ചാൽ ഈ പാട്ട് ഹിറ്റാക്കില്ല എന്ന് പറഞ്ഞ. ശേഷം വീണ്ടും കൈതപ്രം തിരുമേനി വന്നെഴുതിയ പാട്ടാണ് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന പാട്ടായി വന്നത്.”
കല്യാണമാരാൻ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആയിരുന്നു എങ്കിലും അതിലെ കഥയിലെ രാജകുമാരൻ പാട്ടിന് ഫാൻ ബെയ്‌സ് കൂടുതലാണ്.













Discussion about this post