ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പരിക്കേറ്റ് പുറത്തായ ഋഷഭ് പന്തിനോട് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കോച്ച് ഗൗതം ഗംഭീറും അവഗണന കാണിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. പരിശീലനത്തിനിടെ പന്ത് വേദന കൊണ്ട് പുളയുമ്പോഴും ഗില്ലും ഗംഭീറും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരാധകരുടെ പരാതി.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ നിന്ന് ഋഷഭ് പന്ത് പുറത്തായിരുന്നു. വലതുവശത്തെ പേശികൾക്കുണ്ടായ ഗുരുതരമായ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ, പരിക്കിനെക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് പന്തിനോട് ടീം മാനേജ്‌മെന്റ് കാണിച്ച സമീപനമാണ്.
ആദ്യ ഏകദിനത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെയാണ് സംഭവം. വേദന സഹിക്കാനാവാതെ പന്ത് ഗ്രൗണ്ടിൽ ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, തൊട്ടുപിന്നിൽ നിന്നുകൊണ്ട് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരിശീലകൻ ഗൗതം ഗംഭീറും ചർച്ചകളിൽ മുഴുകിയിരുന്നു. പന്തിന് എന്താണ് സംഭവിച്ചതെന്നു പരിക്ക് എത്രത്തോളമുണ്ടെന്നോ തിരക്കാനോ ഇരുവരും തയ്യാറായില്ല.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തി. ” നാണംകെട്ടവന്മാർ” എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചത്. “കോച്ചിന്റെയും ക്യാപ്റ്റന്റെയും ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം മോശമായ പെരുമാറ്റം” എന്ന് മറ്റു ചിലരും പ്രതികരിച്ചു.
https://twitter.com/i/status/2010071041872408975













Discussion about this post