ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലുള്ള ഇന്ത്യൻ എംബസികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഭാരതം. ഖലിസ്ഥാൻ അനുകൂല നിലപാട് എടുക്കുന്നതിൽ കുപ്രസിദ്ധമായ ട്രൂഡോ സർക്കാരിനോട് കൂടുതൽ ശ്രദ്ധ ആവശ്യപ്പെടാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യൻ ഹൈക്കമ്മീഷന്റെയും കോൺസുലേറ്റുകളുടെയും സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഞങ്ങൾ കനേഡിയൻ അധികാരികളുമായി സംസാരിച്ചിട്ടുണ്ട് , ”ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ സഭയിൽ ഇന്ത്യയെ കുറിച്ചുള്ള വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങുകൾ ഉൾപ്പെടെയുള്ള ദേശീയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൽ ഉള്ള കാനേഡിയൻ സർക്കാർ അവരുടെ രാഷ്ട്രീയ നിലനിൽപ്പിന്റെ ഭാഗമായി ഖാലിസ്ഥാൻ അനുകൂല നിലപാടുകൾ ആണ് എടുക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നേർക്ക് ഖാലിസ്ഥാൻ തീവ്രവാദികൾ പ്രതിഷേധ പ്രകടനം നടത്തുവാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ എംബസ്സികൾക്ക് നൽകണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്
Discussion about this post