മലപ്പുറം: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 150 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഇതാടൊപ്പം നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. പെരിന്തൽമണ്ണ പ്രത്യേക അതിവേഗ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
പോക്‌സോ കേസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് കൊടുക്കണമെന്നും കോടതി നിർദേശിച്ചു.
2022ലാണ് കേസിനാസ്പദമായ സംഭവം. അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി പീഡിപ്പിച്ചത്. സ്‌കൂളിൽ നടന്ന കൗൺസിലംഗിനിടെ പെൺകുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പറത്തറിയുന്നത്. രണ്ട് വണ പ്രതി പീഡിപ്പിച്ചതായാണ് പെൺകുട്ടി പറഞ്ഞത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Discussion about this post