തൃശൂർ: ശ്രീരാമനെതിരെ മോശം പരാമർശം നടത്തിയ ഇടത് എംഎൽഎ പി ബാലചന്ദ്രനെതിരെ നിയമനടപടിയിലേക്ക് ബിജെപി. ബാലചന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും കുറിച്ച് എംഎൽഎ പങ്കുവച്ച കുറിപ്പ് അറപ്പുളവാക്കുന്നതും വികൃതവും വികലവുമാണെന്ന് പരാതിയിൽ പറയുന്നു. ഈ കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നതാണ്.
സമൂഹത്തിൽ മതസ്പർദ്ധ വളർത്തി അതുവഴി സമൂഹത്തിന്റെ ക്രമസമാധാനം തകർക്കുന്നതാണ് എംഎൽഎയുടെ പോസ്റ്റ്. മതസ്പർദ്ധ വളർത്തുന്ന ഇത്തരം േപാസ്റ്റുകൾ പ്രചരിപ്പിച്ചതിന് എംഎൽഎക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ പയുന്നു.
അതേസമയം, എംഎൽഎയുടെ പരാമർശം തള്ളി സിപിഐ രംഗത്തെത്തിയിരുന്നു. പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെകെ വൽസരാജ് പറഞ്ഞു. എംഎൽഎ പറഞ്ഞത് പാർട്ടി നിലപാടല്ല. എംഎൽഎ ജാഗ്രത കാട്ടണമായിരുന്നു. പറഞ്ഞതിന് വ്യക്തി മാത്രമാണ് ഉത്തരവാദിയെന്നും വത്സരാജ് വ്യക്തമാക്കി.
Discussion about this post