ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാരജേതാക്കളുടെ മുഴുവൻ പട്ടികയും പുറത്തുവിട്ടു. മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷണും അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീയും ലഭിച്ചു. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണനാന്തര ബഹുമതിയായി പത്മഭൂഷൺ നൽകും. പി ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തരബഹുമതിയായി പത്മശ്രീയും നൽകും.
മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നടൻ ചിരഞ്ജീവി, നടി വൈജയന്തി ബാലി ബിന്ദേശ്വർ പഥക് (മരണാനന്തരം-സാമൂഹിക സേവനം), പദ്മ സുബ്രഹ്‌മണ്യം (കല)എന്നിവർക്ക് പത്മവിഭൂഷൺ പുരസ്‌കാരം നൽകും.
ബീഹാറിലെ സാമൂഹ്യ പ്രവർത്തകൻ ബിന്ദേശൻ പഥകിന് മരണനാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഗായിക ഉഷ ഉതുപ്പ്, നടൻ മിഥുൻ ചക്രവർത്തി, അന്തരിച്ച നടൻ വിജയകാന്ത് തുടങ്ങയവും പത്മഭൂഷൺ ബഹുമതിക്കർഹരായവരിൽ ഉൾപ്പെടുന്നു.
ആറ് മലയാളികൾ ഉൾപ്പെടെ 110 പേർ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി. കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, പി. ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികൾ.













Discussion about this post