റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിരാട് കോഹ്‌ലി നേടിയതിന് പിന്നാലെ വൈറലായത് രോഹിത് ശർമ്മയുടെ പ്രതികരണം. സെഞ്ച്വറി നേടിയതിന് പിന്നാലെ ഗ്രൗഡിൽ കോഹ്‌ലി നടത്തിയ ആഘോഷം വൈറലായതിന് പിന്നാലെ രോഹിത് ശർമ്മയുടെ അനിയന്ത്രിതമായ പ്രതികരണം നിമിഷങ്ങൾക്കുള്ളിൽ ചർച്ചയായി. കോഹ്‌ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയതിന് പിന്നാലെ എസ്‌സിഎ സ്റ്റേഡിയം പൊട്ടിത്തെറിച്ചപ്പോൾ, ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള രോഹിത്തിന്റെ ആവേശകരമായ പ്രതികരണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മാർക്കോ ജാൻസന്റെ പന്തിൽ ബൗണ്ടറി നേടിയാണ് കോഹ്‌ലി ഏകദിനത്തിലെ തന്റെ 52 ആം സെഞ്ച്വറി നേടിയത്. പന്ത് പോയിന്റ് കടന്നപ്പോൾ, രോഹിത് സന്തോഷത്തോടെ എഴുന്നേറ്റു നിൽക്കുന്നത് ക്യാമറകളിൽ പകർത്തി. അദ്ദേഹം കയ്യടിച്ചുകൊണ്ട് ആവേശത്തിൽ ഒന്നോ രണ്ടോ വാക്കുകൾ പറയുന്നതും വിഡിയോയിൽ കാണാം. തന്റെ സഹതാരത്തിന്റെ നേട്ടം അയാളെക്കാൾ വലിയ ആവേശത്തിൽ ആഘോഷിക്കുന്ന രോഹിത് തങ്ങളുടെ സൗഹൃദവും അതിന്റെ ആഴവും എത്രത്തോളം ഉണ്ടെന്ന് കാണിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ജയ്‌സ്വാളിന്റെ വിക്കറ്റാണ് തുടക്കത്തിലേ നഷ്ടമായത്, ശേഷം തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, ഏകദിനത്തിൽ ഇരുവരുടെയും 20-ാം സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു അത്. തന്റെ ഇന്നിംഗ്‌സിനിടെ, ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ 51 ടെസ്റ്റ് സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടന്ന്, ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ബാറ്റ്‌സ്മാനായി കോഹ്‌ലി മാറി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടിയ സച്ചിനെക്കാൾ 17 സെഞ്ച്വറികൾ പിന്നിലാണ് നിലവിൽ കോഹ്‌ലി. പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിലെ 7000-ാമത്തെ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ കോഹ്‌ലിയുടെ സെഞ്ച്വറി. ഈ നാഴികക്കല്ലോടെ, റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ വിരാട് തന്റെ സ്വപ്നതുല്യമായ റൺ തുടർന്നു. അവിടെ അദ്ദേഹം ഇപ്പോൾ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 173 എന്ന തകർപ്പൻ ശരാശരിയിൽ 519 റൺസ് നേടിയിട്ടുണ്ട്, അതിൽ മൂന്ന് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു.
What Virat Kohli said with his bat, Rohit Sharma said with his mouth… pic.twitter.com/15eprgKjgx
— Ramesh Srivats (@rameshsrivats) November 30, 2025













Discussion about this post