ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് റെയ്ഡ് ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. ചാവേറാക്രമണത്തിന് പിന്നിലെ ‘വൈറ്റ് കോളർ’ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുൽവാമ, ഷോപ്പിയാൻ, കുൽഗാം ജില്ലകളിലെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷോപ്പിയാനിലെ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുടെ വസതിയിൽ എൻഐഎ സംഘങ്ങൾ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡാനിഷ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാസിർ ബിലാൽ വാനി നവംബർ 10ന് നടന്ന ചെങ്കോട്ട കാർ സ്‌ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരിൽ പ്രധാനിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ വാനി പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്. ഇന്ത്യൻ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിനായി ഡോകടർ ഉമർ നബിയും വാനിയും ചേർന്ന് ആസൂത്രണങ്ങൾ നടത്തിയിരുന്നതായി എൻഐഎ പറയുന്നു. ഹമാസ് ശൈലിയിലുള്ള ഡ്രോൺ ആക്രമണങ്ങൾ, ഏകോപിത സ്ഫോടനങ്ങൾക്കായി ചെറിയ റോക്കറ്റുകൾ വികസിപ്പിക്കൽ തുടങ്ങിയവ ഇവർ ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം.
നവംബർ ആദ്യം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വസതിയിലും ഏജൻസി പരിശോധന നടത്തി.












Discussion about this post