ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനായി വ്യാപക തിരച്ചിലുമായി പോലീസ്. സിനിമാ സുഹൃത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ മാങ്കൂട്ടം കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ ചുവന്ന കാറിൽ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. ഇതോടെ കാറിന്റെ നമ്പറടക്കം ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ഒരു സിനിമാ താരമാണെന്നവിവരം കിട്ടിയത്. അതേസമയം, കണ്ണാടിയിൽനിന്ന് ചുവന്ന കാറിൽ മടങ്ങിയ രാഹുൽ, യാത്രയ്ക്കിടെ വാഹനം മാറ്റിയോ എന്നതിലടക്കം വ്യക്തതയില്ല.
രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന വിവരവും പോലീസ് തള്ളിയിരുന്നു. ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമാണിതെന്നാണ് വിലയിരുത്തൽ
യുവതി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നൽകിയെന്നവിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് കണ്ണാടിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത്. ഇതിന് ശേഷം രാഹുൽ എവിടെ ആണെന്നതിൽ വ്യക്തയില്ല.













Discussion about this post