ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിനത്തില്‍ ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ഭാരതത്തെ വികസിതവും സ്വയം പര്യാപ്തവുമായ രാഷ്ട്രമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനും രാജ്യത്തെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും വീര സൈനികര്‍ക്കും ഭരണഘടനാ ശില്‍പ്പികള്‍ക്കും അദ്ദേഹം ആശംസകൾ അര്‍പ്പിക്കുകയും സല്യൂട്ട് നല്‍കുകയും ചെയ്തു.
‘രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകള്‍. ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതക്കും വേണ്ടി ത്യാഗം ചെയ്ത എല്ലാ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും വീര സൈനികര്‍ക്കും ഭരണഘടനാ ശില്‍പ്പികള്‍ക്കും സല്യൂട്ട് അര്‍പ്പിക്കുകയാണ്’- നദ്ദ ട്വിറ്ററിൽ കുറിച്ചു.
അതേസമയം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. തുടര്‍ന്ന്, ഗവർണർ വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ചു. റിപ്പബ്ലിക് ദിന സന്ദേശവും നൽകി.
Discussion about this post