തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്ന് ഗവർണർ തുറന്നടിച്ചു.
കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുകയാണ്. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലാണ് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം ആരംഭിച്ചത്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ പ്രസംഗം തുടങ്ങിയപ്പോള്‍ അദ്ദേഹം ഉദ്ധരിച്ചു.
അതിനിടെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് 6 മണിക്ക് നടക്കും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും പങ്കെടുക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.
Discussion about this post