മുംബൈ: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് റിപ്പബ്ലിക് ദിന ആശംസകളുമായി എത്തിയത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
തങ്ങളുടെ വീട്ടിൽ ദേശിയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ബോളിവുഡ് താരം കത്രീന കൈഫിന്റെയും ഭർത്താവ് വിക്കി കൗശലിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. താരങ്ങളുടെ മുംബൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ആണ് പതാക ഉയര്‍ത്തിയിരിക്കുന്നത്.
ദേശിയ പതാകയിൽ നോക്കി നില്‍ക്കുന്ന വിക്കിയുടെയും കത്രീനയുടെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്. ഇന്ത്യൻ പതാകയുടെ ഇമോജികൾക്കൊപ്പം “റിപ്പബ്ലിക് ദിനാശംസകൾ” എന്ന അടിക്കുറിപ്പോടെയാണ് അവർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Discussion about this post