ന്യൂഡൽഹി: മുമ്പത്തെ പോലെ വ്യാപാരത്തിൽ ഏർപെട്ടും വിദ്യാർത്ഥികളെ യുക്രൈനിൽ അയക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ തുടർന്നും തങ്ങളുടെ രാജ്യത്തെ സാമ്പത്തികമായി സഹായിക്കണം എന്ന് അഭ്യർത്ഥിച്ച് യുക്രൈൻ പ്രധാനമന്ത്രി.
ഇന്ത്യയെ ഒരു ലോക നേതാവെന്നും, യുക്രൈനിന്റെ എക്കാലത്തെയും വലിയ സാമ്പത്തിക പങ്കാളികളിൽ ഒരാളെന്നും വിശേഷിപ്പിച്ച യുക്രൈൻ പ്രധാനമന്ത്രി, യുദ്ധകാലത്ത് ഇന്ത്യ നൽകിയ മാനുഷിക പിന്തുണയേയും പ്രകീർത്തിച്ചു.
“ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ഒരു ആഗോള നേതാവാണ് പ്രധാനമന്ത്രി മോദി. ഉക്രെയ്‌നിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണ്, എന്നാൽ മുമ്പത്തെപ്പോലെ വിദ്യാർത്ഥികളെയും ബിസിനസ്സുകളെയും അയച്ച് സാമ്പത്തിക ഒരു തിരിച്ചുവരവിന് ഞങ്ങളെ സഹായിക്കാൻ ഞാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു
2022-ൽ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ‘ഓപ്പറേഷൻ ഗംഗ’ പദ്ധതി നടപ്പിലാക്കിയിരുന്നു . വിദ്യാർത്ഥികളടക്കം 18,000 ഇന്ത്യൻ പൗരന്മാരെ ഇതിലൂടെ യുദ്ധ ബാധിത യുക്രൈനിൽ നിന്നും ഇന്ത്യ ഒഴിപ്പിച്ചിരിന്നു. ഈ സാഹചര്യത്തിൽ യുക്രൈൻ ജനങ്ങൾക്ക് വേണ്ടി മരുന്നുകൾ അടക്കമുള്ള അനവധി ജീവൻ രക്ഷാ സാമഗ്രികൾ ഇന്ത്യ യുക്രൈനിന് നൽകിയിരുന്നു.
75-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെ അഭിനന്ദിച്ച യുക്രേനിയൻ പ്രധാനമന്ത്രി, “ഇന്ത്യ മുന്നോട്ട് പോകുന്ന വേഗത”യെയും. ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വത്തെയും അദ്ദേഹം പ്രശംസിച്ചു.
Discussion about this post