ജമ്മു ആൻഡ് കശ്മീർ: ലോകത്തെ തന്നെ റെയിൽവേ പാസഞ്ചർ കോച്ചുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കളായ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് റേക്ക് ഉടൻ പുറത്തിറക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. ഇതോടു കൂടി ആർട്ടിക്കിൾ 370 നു ശേഷം പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ജമ്മു കശ്മീർ സമ്പദ് വ്യവസ്ഥയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഒരു വലിയ മുന്നേറ്റം തന്നെയായിരിക്കും ഉണ്ടാകാൻ പോകുന്നത്.
, “ഐസിഎഫിന് രണ്ട് സുപ്രധാന പ്രോജക്ടുകൾ ഉണ്ട്, ആദ്യത്തേത് വന്ദേ മെട്രോ പദ്ധതിയാണ്, ഇത് പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇൻ്റർ സിറ്റി ട്രെയിൻ സർവീസ് ആയിരിക്കും.അടുത്ത പ്രൊജക്റ്റ് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് റേക്ക് ആണ്, അവിടെ നിലനിൽക്കുന്ന വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരിഷ്‌ക്കരണങ്ങളോടെയാണ് ഇത്. താമസിയാതെ ഈ റേക്ക് പ്രവർത്തനക്ഷമമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് ശേഷം റയിൽവേ ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് ജനറൽ മാനേജർ മല്യ വ്യക്തമാക്കി
ലോകത്തെ ഏറ്റവും വലിയ റെയിവേ ശ്രിംഖല ആയ ഇന്ത്യൻ റെയിൽവേ ദശകങ്ങളോളം പുരാതന സാങ്കേതി വിദ്യയിലോടുന്ന പഴഞ്ചൻ ട്രെയിനുകൾ ആണ് തങ്ങളുടെ ഫാക്ടറികളിൽ നിന്നും പുറത്ത് വിട്ടുകൊണ്ടിരുന്നത്. ഇതിനൊരു മാറ്റം വന്നത് ആധുനിക സാങ്കേതിക വിദ്യ ഉൾകൊള്ളുന്ന നൂതന ഡിസൈനോട് കൂടിയ വന്ദേ ഭാരത് വന്നപ്പോൾ മുതലാണ്. രാജ്യത്തെ റെയിൽവേ ആധുനിക വത്കരിക്കുവാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാ ശക്തിയുടെ ഫലമാണ് വന്ദേ ഭാരത് ട്രെയിനുകൾ. രാജ്യത്തിൻറെ മുഖച്ഛായ തന്നെ മാറ്റുവാനുള്ള ആധുനിക വത്കരണവുമായി ഇന്ത്യൻ സർക്കാർ മുന്നോട്ട് പോകുമ്പോൾ, ആ വളർച്ചയുടെ ഒരു പങ്ക് പറ്റി ആധുനികത്തിലേറി കൂടുതൽ മനോഹരം ആകാനൊരുങ്ങുകയാണ് ഭൂമിയിലെ സ്വർഗ്ഗമായ ജമ്മു കശ്മീർ
Discussion about this post