ഇടുക്കി : യുവാവിനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം കാരിത്തോട്ടിൽ അശോക വനം കല്ലുപുരയ്ക്കകത്ത് പ്രവീൺ എന്ന 37 വയസ്സുകാരനെയാണ് വീട്ടുമുറ്റത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രവീണിന്റെ ശരീരത്തിൽ കുത്തേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടുകൂടിയാണ് യുവാവിനെ മരണപ്പെട്ട നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നത് എന്നാണ് സംശയിക്കുന്നത്. പ്രവീണിന്റെ പിതാവ് ഔസേപ്പച്ചൻ ആണ് മകൻ മുറ്റത്ത് കുത്തേറ്റ നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സംഭവത്തിൽ ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ എട്ടു മണിയോടുകൂടി വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഔസേപ്പച്ചൻ മകൻ പ്രവീൺ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. ഉടൻതന്നെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പ്രവീണിന്റെ കഴുത്തിലും വയറിലും കുത്തേറ്റ പാടുകൾ ഉണ്ട്. അടിവയറ്റിൽ ആയി നാല് തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post