എറണാകുളം : അങ്കമാലിയിൽ 62കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒരാഴ്ചത്തെ ഒളിവ് ജീവിതത്തിനുശേഷമാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. അങ്കമാലി പുളിയനത്ത് ആണ് 62 കാരിയായ ഭാര്യ ലളിതയെ ഭർത്താവ് ബാലൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
ഒരാഴ്ച മുമ്പായിരുന്നു പാറക്കടവ് സ്വദേശിയായ ലളിതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇവരുടെ മകനായിരുന്നു അമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയറുകൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു മൃതശരീരം കാണപ്പെട്ടിരുന്നത്.
ലളിതയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ബാലൻ ഒളിവിൽ പോയിരുന്നു. കുടുംബ പ്രശ്നങ്ങളും തർക്കവും ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികൾ തമ്മിൽ നിരന്തരമായി കലഹം നടന്നിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ബാലനെ പോലീസ് ശനിയാഴ്ച കണ്ടെത്തി പിടികൂടിയത്.
Discussion about this post