ന്യൂഡൽഹി; 75ാമത് റിപ്പബ്ലിക് ദിന പരേഡ് കാർത്തവ്യ പാതയിൽ ‘നാരി ശക്തി’ക്ക് സമർപ്പിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ‘നാരി ശക്തി’ എല്ലാ മേഖലയിലും അവരുടെ കഴിവ്. എങ്ങനെ തെളിയിക്കുന്നുവെന്ന് ലോകം ഇന്ന് വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിയപ്പ പരേഡ് ഗ്രൗണ്ടിൽ എൻസിസി കേഡറ്റ്സ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘ കരയോ കടലോ വായുവോ ബഹിരാകാശമോ ആകട്ടെ ഇന്ത്യയുടെ പുത്രിമാർ, എല്ലാ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിക്കുന്നതിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നു. ഇന്ത്യൻ പാരമ്പര്യങ്ങളിൽ നാരി എന്നും ശക്തിയായി കണക്കാക്കപ്പെടുന്നു. .’ മറ്റ് മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രാമീണ മേഖലയിൽ ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ ധാരാളം സ്ത്രീകൾ പങ്കാളികളാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ”സ്റ്റാർട്ടപ്പുകൾ അല്ലെങ്കിൽ സ്വയം സഹായ ഗ്രൂപ്പുകൾ പോലുള്ള മേഖലകളിലെ കഥ സമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post