ഗുവാഹട്ടി: കോൺഗ്രസ് വനിതാ നേതാവ് അങ്കിത ഗുപ്ത ബിജെപിയിലേക്ക്. ഇന്ന് ഗുവാഹട്ടിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അങ്കിത ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.അങ്കിതയ്ക്കൊപ്പം ബിസ്മിത ഗൊഗോയും ബിജെപിയിൽ ചേരും.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ അങ്കിതയെ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാവ് ബിജെപിയിൽ ചേരുന്നത്. അസം പ്രദേശ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷയായിരുന്നു അങ്കിത. പാർട്ടിയുടെ യുവജന സംഘടനാ നേതാവ് ശ്രീനിവാസ് ബി.വിയ്ക്കെതിരെ മാനസികമായി ഉപദ്രവിക്കുന്നതിന് പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ അങ്കിതയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
അങ്കിതയുടെയും ബിസ്മിതയുടെയും കൂട്ടാളികളും ബിജെപിയിൽ ചേരും. ഗുവാഹട്ടിയിൽ വിപുലമായ പരിപാടിയാണ് ബിജെപി സംഘടിപ്പിക്കുന്നത്. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിരുന്നതിൽ കടുത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്.
കഴിഞ്ഞ ദിവസം ഗോലഘട്ട് മുൻ എംഎൽഎ കോൺഗ്രസ് വിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വനിതാ നേതാക്കൾ പാർട്ടി വിടുന്നതായുള്ള വാർത്ത പുറത്തുവന്നത്.
Discussion about this post