ലക്‌നൗ:അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗോരഖ്പൂരില്‍ ഉജ്ജ്വല സ്വീകരണം . യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും ശ്രീരാമന്റെ ചിത്രമുള്ള കാവിക്കൊടി വീശി നൃത്തം ചെയ്താണ് മുഖ്യമന്ത്രിയെ വരവേറ്റത്. അതിനിടയില്‍ ജയ് ശ്രീറാം വിളികളും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടുളള താങ്ക്സ് യോഗിജി വിളികളും ഉയരുന്നുണ്ടായിരുന്നു
വിമാനത്താവളത്തില്‍ നിന്ന് ഗൊരഖ്പൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം ജനങ്ങള്‍ മുഖ്യമന്ത്രിയെ പുഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നാടന്‍ കലാകാരന്മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഗോരാഖ്പൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടും എത്ര തിരക്കിനടയിലും ഗോരാഖ്പൂര്‍ ക്ഷേത്രത്തില്‍ സ്ഥിരമായി വരുമായിരുന്നു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും നീണ്ട പോരാട്ടത്തിനും പങ്ക് വഹിച്ച വ്യക്തിയാണ് യോഗി ആദിത്യനാഥ് എന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടി. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെത്തിയ യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പൂജ നടത്തിയാണ് മടങ്ങിയത്.
Discussion about this post