ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഏഴാമത് പരീക്ഷാ പേ ചർച്ചയിൽ അവതാരികയായി മലയാളി വിദ്യാർത്ഥിയും. േകാഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ മേഘ്‌ന എൻ നാഥ് ആണ് കേരളത്തിന് അഭിമാനമായി മാറിയത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മേഘ്‌ന. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് പരിപാടി നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്.
പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പരീിപാടിയിൽ പങ്കെടുക്കാനായി എത്തിയത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടമാക്കുന്ന എക്‌സിബിഷനും പ്രധാനമന്ത്രി സന്ദർശിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3000 വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിച്ചത്. രണ്ട് കോടിയിലധികം വിദ്യാർത്ഥികളാണ് പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഓൺലൈനായും ടെലവിഷൻ വഴിയും പരീക്ഷാ പേ ചർച്ച രാജ്യമൊട്ടാകെ പ്രദർശിപ്പിക്കുന്നുണ്ട്.









Discussion about this post