മുംബൈ : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തകർപ്പൻ നേട്ടം. ബിജെപി നയിക്കുന്ന മഹായുതി സഖ്യം നിലവിൽ 200 ലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷമായ മഹാവികാസ് അഖാഡി 50 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. മുനിസിപ്പൽ കൗൺസിലുകളിലും നഗർ പഞ്ചായത്തുകളിലും ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് വ്യക്തമായ ലീഡ് ഉണ്ട്.
മഹാരാഷ്ട്രയിലെ 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. നിലവിലെ ട്രെൻഡ് അനുസരിച്ച്, 95 സ്ഥലങ്ങളിൽ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സ്ഥാനങ്ങൾ ബിജെപി നേടും. ശിവസേന (ഏക്നാഥ് ഷിൻഡെ) 41 മുനിസിപ്പൽ കൗൺസിലുകളിൽ മുന്നിലാണ്, അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 32 എണ്ണത്തിൽ മുന്നിലാണ്.










Discussion about this post