മാലെ : മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് മതിയായ ഒപ്പുകൾ ശേഖരിച്ചുവെന്ന് റിപ്പോർട്ട് . പ്രാദേശിക മാധ്യമമായ ദി സൺ ആണ് ചൈന പക്ഷ വാദിയും ഇന്ത്യാ വിരോധിയും ആയ മുഹമ്മദ് മുയ്‌സുവിനെതിരെ പുറത്താക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
മൊയ്‌സുവിന്റെ ഇന്ത്യാ വിരുദ്ധ നടപടികളെ തുടർന്ന് മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ ഒരുമിച്ചിരുന്നു. നൂറ്റാണ്ടുകളായി നല്ല ബന്ധം പുലർത്തി കൊണ്ടിരിക്കുന്ന ഇന്ത്യയുമായുള്ള ശത്രുത മാലിദ്വീപിലെ സർവ്വ നാശത്തിലേക്ക് നയിക്കും എന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്
ഡെമോക്രാറ്റുകളുടെ പങ്കാളിത്തത്തോടെ എംഡിപി ഒരു ഇംപീച്ച്‌മെൻ്റ് പ്രമേയത്തിന് വേണ്ടിയുള്ള ഒപ്പ് ശേഖരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
മാലദ്വീപ് പാർലമെൻ്റിലെ അരാജകത്വത്തെത്തുടർന്ന് ഇന്നലെ തടസ്സപ്പെട്ട പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ പിന്തുണ നൽകിയതായി പ്രാദേശിക മാദ്ധ്യമം വ്യക്തമാക്കി
അതിനിടെ, മാലദ്വീപ് പാർലമെൻ്റിനുള്ളിൽ രാഷ്ട്രീയ നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതിനെത്തുടർന്ന് പാർലമെൻ്റിൻ്റെ ഇന്നത്തെ സമ്മേളനത്തിന് മുന്നോടിയായി കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
Discussion about this post