കാസർകോഡ് : യുവാവിന്റെ ഭീഷണിയെ തുടർന്ന് 16 വയസ്സുകാരിയായ പെൺകുട്ടി ജീവനൊടുക്കി. കാസർകോഡ് ബദിയടുക്ക സ്വദേശിയായ 16 വയസ്സുകാരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അടുപ്പത്തിലായിരുന്ന യുവാവിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. പ്രണയം അവസാനിപ്പിച്ചാൽ പെൺകുട്ടിയുടെ പിതാവിനെ കൊല്ലും എന്നായിരുന്നു ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ മൊഗ്രാൽ സ്വദേശിയായ അൻവർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു അൻവറും മരണപ്പെട്ട പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായത്. എന്നാൽ ബന്ധം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ പെൺകുട്ടിയെ വിലക്കി. വീട്ടുകാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു.
പെൺകുട്ടി പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി സ്കൂൾ വിട്ടു വരുന്ന വഴിയിൽ വച്ച് ഈ യുവാവ് കുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രണയബന്ധം അവസാനിപ്പിച്ചാൽ പിതാവിനെ കൊല്ലും എന്നായിരുന്നു ഭീഷണി. ഇതോടെ പോയെന്ന് പോയ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പെൺകുട്ടി മരണപ്പെട്ടത്.
Discussion about this post