ഇടുക്കി : ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിൽ വച്ചായിരുന്നു കരടിയുടെ ആക്രമണം ഉണ്ടായത്. വന വിഭവങ്ങൾ ശേഖരിക്കാനായി പോയ ആൾക്ക് നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്.
വള്ളക്കടവ് വഞ്ചിവയൽ സ്വദേശിയായ കിഴക്കേക്കര അശോകൻ എന്നെ 48 കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന വിഭവങ്ങൾ ശേഖരിച്ച് നാട്ടിൽ വിൽപ്പന നടത്തുന്ന ആളാണ് അശോകൻ.
പതിവുപോലെ വനത്തിനുള്ളിൽ നിന്നും വിറകും പഴങ്ങളും തേനും മറ്റും ശേഖരിക്കുന്നതിനായി പോയ സമയത്ത് ആയിരുന്നു അശോകന് നേരെ കരടിയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടയിൽ കരടി ഇയാൾക്ക് അടുത്തേക്ക് ഓടി വരുകയും പെട്ടെന്ന് ആക്രമിക്കുകയും ആയിരുന്നു. ബഹളം കേട്ട് കൂടെയുണ്ടായിരുന്നവർ ഓടിയെത്തി കരടിയെ അകറ്റിയ ശേഷം അശോകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Discussion about this post