ലക്‌നൗ: ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണപക്ഷത്തിലെ ചതുർത്ഥി തിതിയിൽ രുദ്രാഭിഷേകം നടത്തുന്നത് ശിവന് അതിയായ സന്തോഷം നൽകുമെന്നും ഇത് ഭക്തന് ആഗ്രഹ സാക്ഷാത്കാരം നൽകുമെന്നുമാണ് വിശ്വാസം. വില്വപത്രവും താമരപ്പൂവും സമർപ്പിച്ചുകൊണ്ട്് യോഗി ആദിത്യ നാഥിന് രുദ്രാഭിഷേകം നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഹവനും ആരതിയും നടത്തിക്കൊണ്ട് ജനനന്മക്കായി പ്രാർഥിച്ചതായി പ്രസ്താവനയിൽ വ്യക്തമാക്കി. പൂജകൾക്ക് ശേഷം അദ്ദേഹം ക്ഷേത്രത്തിലെ ഗോശാലയിൽ ഗോ സേവയും നടത്തി. പശുക്കൾക്ക് ശർക്കരയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ നൽകി.
ക്ഷേത്രത്തിലെത്തിയ യോഗിക്ക് വലിയ സ്വീകരണമാണ് ജനങ്ങൾ നൽകിയത്. ജയ് ശ്രീരാം വിളിച്ചുകൊണ്ടാണ് അേദ്ദഹത്തെ ജനങ്ങൾ സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും ക്ഷേത്രം വരെ അദ്ദേഹത്തെ പൂക്കൾ എറിഞ്ഞാണ് വരവേറ്റത്. പല സ്ഥലങ്ങളിലും ഫോക്ക് കലാകാരന്മാർ അദ്ദേഹത്തിന് വേണ്ടി പരിപാടികൾ അവതരിപ്പിച്ചു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ആദ്യമായാണ് യോഗി ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
Discussion about this post