കൊല്ലം: ആര്.എസ്.പി നാലഞ്ചുപേരുടെ കറക്കു കമ്പനിയാണെന്ന പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പരാമര്‍ശം ശരിയെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സി.പി.എം കണ്ണൂര്‍ കോര്‍പറേറ്റ് കമ്പനിയാണെന്ന് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ അസീസ്, തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന് എം.പി എന്നിവര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കൊല്ലത്തുനിന്ന് ഒരു സീറ്റുപോലും ലഭിക്കില്ല. ആര്എസ്പിയില് നിന്നു പോയവരെ സ്വീകരിക്കാന്‍ പിബി അംഗമെത്തുന്നത് സിപിഎമ്മിന്റെ ഗതികേടിനെയാണ് കാണിക്കുന്നത്.
കൂടുതല്‍ ആളുകള്‍ ആര്‍എസ്പി വിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞിരുന്നു. സിപിഎമ്മിലേക്കു വരുന്നവരെ സ്വാഗതം ചെയ്യുമെന്നും രണ്ടു മൂന്നുപേര്‍ ചേര്‍ന്നുളള കറക്കുകമ്പനിയായി ആര്‍എസ്പി മാറിയെന്നും പിണറായി വിജയന് കൊല്ലത്ത് പറഞ്ഞിരുന്നു.\
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിഷ്പ്രഭനാക്കി ഇതര പി.ബി അംഗങ്ങളെയും പ്രതിപക്ഷ നേതാവിനെയും കാഴ്ചക്കാരാക്കി സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന പിണറായിയുടെ നയപ്രഖ്യാപനം സി.പി.എമ്മില്‍ പുതിയ പ്രതിഭാസമാണെന്നും ആര്.എസ്.പി കുറ്റപ്പെടുത്തി.
Discussion about this post