മുംബൈ : റഫേൽ യുദ്ധവിമാനങ്ങൾ സ്വന്തമായി നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. നാഗ്പൂരിലെ മിഹാൻ സെസ് പ്ലാന്റിൽ നിന്നുമാണ് റഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കപ്പെടുക. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആണ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ നേരിട്ടു നിർമ്മിക്കും എന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പങ്കെടുത്ത റഫേൽ പരേഡിന് ശേഷമാണ് യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ തീരുമാനമായത്.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള വ്യവസായ പരിപാടിയായ അഡ്വാൻ്റേജ് വിദർഭയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുന്ന വേളയിലാണ് നിതിൻ ഗഡ്കരി റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ നേരിട്ട് നിർമ്മിക്കും എന്ന കാര്യം വ്യക്തമാക്കിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ടിന്റെ സഹകരണത്തോടെയാണ് മിഹാൻ സെസ് പ്ലാന്റിൽ റഫേൽ യുദ്ധവിമാനങ്ങൾ നിർമിക്കുക.
നിലവിൽ എയർബസിൻ്റെയും ബോയിംഗിൻ്റെയും കുറഞ്ഞത് 1,200 സ്‌പെയറുകളെങ്കിലും മിഹാൻ-സെസിലെ TAAL യൂണിറ്റിൽ നിർമ്മിക്കുന്നുണ്ടെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രധാന ഉപദേഷ്ടാവ് ലെഫ്റ്റനൻ്റ് ജനറൽ (റിട്ട) വിനോദ് ഖണ്ഡാരെയും അഡ്വാൻ്റേജ് വിദർഭ പരിപാടിയിൽ പങ്കെടുത്തിരുന്നു . സാങ്കേതിക സെഷനിൽ ഡിആർഎഎൽ സിഇഒ പ്രകാശ് ലൂട്ട് റഫേൽ യുദ്ധവിമാനങ്ങൾ നേരിട്ട് നിർമ്മിക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിച്ചു.
Discussion about this post