ജയ്പുർ : രാജസ്ഥാനിൽ ഓടുന്ന ബസ്സിൽ വച്ച് 13 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ 21 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അകന്ന ബന്ധുവായ പ്രതി തന്നെയാണ് കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയതെന്ന് പരാതിയിൽ കുടുംബം വ്യക്തമാക്കി.
ജയ്പൂരിലെ കർണി വിഹാർ ഏരിയയിൽ താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായത്. ഈ കുടുംബത്തിന്റെ അകന്ന ബന്ധുവായ പ്രതി ഇടയ്ക്കിടയ്ക്ക് ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇയാൾ വീട്ടിൽ വന്നശേഷം സഹോദരൻ വിളിക്കുന്നതായി കള്ളം പറഞ്ഞാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയത്.
വീടിനു സമീപത്തെ ബസ് സ്റ്റാൻഡിൽ വച്ച് ഇയാൾ തന്നോട് തന്നോടൊപ്പം മധ്യപ്രദേശിലേക്ക് വരണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടു. കൂടെ വന്നില്ലെങ്കിൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ ബസ്സിൽ കയറ്റിയത്. തുടർന്ന് സ്ലീപ്പർ ബസ്സിലുള്ള യാത്രാമധ്യേ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഗ്രാമത്തിലെത്തിയ പെൺകുട്ടി മറ്റു ബന്ധുക്കളുടെ സഹായത്തോടെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് നടന്ന കാര്യങ്ങൾ മാതാപിതാക്കളെ അറിയിക്കുകയും കുടുംബം പോലീസിൽ പരാതി നൽകുകയും ആയിരുന്നു.
Discussion about this post