ന്യൂഡൽഹി: ഖനന അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഹേമന്ത് സോറനെ കാണാനില്ല. ഡൽഹിയിലും ഝാർഖണ്ഡിലുമുള്ള വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിേശാധനയ്ക്കായി എത്തിയെങ്കിലും മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. കഴിഞ്ഞ 24 മണിക്കൂറുകളായി ഹേമന്തിനെ കാണാനില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
മുഖ്യമന്ത്രി എവിടെയെന്ന് അറിയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഞായറാഴ്ച്ച രാത്രിയോടെ ഹേമന്ത് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വീട്ടിൽ നിന്നും നിന്നും പോയെന്നാണ് വിവരം.
റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പോയ അദ്ദേഹത്തിന്റെ ചാർട്ടേഡ് വിമാനം ഡൽഹി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയാണ്. ഹേമന്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഹേമന്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും ബന്ധപ്പെടാൻ ഇഡി ശ്രമിച്ചെങ്കിലും അവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തിന്റെ ബിംഎംഡബ്ല്യു കാർ ഇഡി നേരത്തെ പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഡ്രൈവറെയും ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഹേമന്ത് എവിടെയെന്നതിനെ കുറിച്ച് ഇഡിയ്ക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
അതേസമയം, നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഹേമന്തിന്റെ ഓഫീസ് ഇഡിയ്ക്ക് കത്തയച്ചിട്ടുണ്ട്.
Discussion about this post