തൃശൂർ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ തന്നെ കോൺഗ്രസ് ഓഫീസിൽ കൂട്ടയടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ഓഫീസിലാണ് നേതാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയേലും സംഘവും മറുഭാഗത്തും നിന്നായിരുന്നു കൂട്ടത്തല്ല്. സംഘർഷത്തിൽ ഗാന്ധിജിയുടെ ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു. ഓഫീസിലെ ജനൽ ചില്ലുകളും കസേരകളും തല്ലിത്തകർക്കുകയും ചെയ്തു.
ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Discussion about this post