റായ്പൂര്‍:മൂന്ന് സി.ആര്‍.പി.എഫ് സൈനികര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായിയുള്ള ഏറ്റുമുട്ടലിലാണ് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചത്. സുക്മാം, ബീജാപൂര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ 14സൈനികര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സുക്മ ജില്ലയില്‍ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചിരുന്നു. ക്യാമ്പ് സജ്ജീകരിച്ച ശേഷം സൈന്യം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.സുരക്ഷ സേന തിരിച്ചടിച്ചതോടെ കമ്യൂണിസ്റ്റ് ഭീകരര്‍ വനത്തില്‍ മറയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.
കമ്യൂണിസ്റ്റ് ഭീകരര്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. സംസ്ഥാനത്തെ വനമേഖലകളിലും മലയോര മേഖലകളിലുമാണ് കമ്യൂണിസ്റ്റ് ഭീകരര്‍ താവളമൊരുക്കിയിരിക്കുന്നത്.
Discussion about this post