പട്‌ന: വായിൽ സ്വർണകരണ്ടിയുമായി ജനിച്ച രാഹുൽ ഗാന്ധിയെ പോലുള്ളവർക്ക് പൊതുജനങ്ങളുടെ വേദന ഒരിക്കലും മനസിലാവില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. ഇവിടെ സമയം ചിലവഴിക്കുന്നവർക്കേ സാഹചര്യം മനസിലാവൂ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രിയുടെ എൻഡിഎ പ്രവേശനം വിമർശിച്ച രാഹുലിന് മറുപടി നൽകുകയായിരുന്നു വിജയ് സിൻഹ.
രാഹുലിന് ഒരിക്കലും ഇവിടുത്തെ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല, കാരണം അദ്ദേഹം ജനിച്ചത് സ്വർണ്ണ സ്പൂൺ വായിൽ വെച്ചാണ്. ഇവിടെ സമയം ചെലവഴിക്കുന്നവർക്ക് സാഹചര്യം മനസ്സിലാകും. രാജവംശ കുടുംബങ്ങൾ, കുറ്റകരവും അഴിമതി നിറഞ്ഞതുമായ ചിന്താഗതിയുള്ളവർക്ക് ഒരിക്കലും പൊതുജനങ്ങളുടെ വേദന മനസ്സിലാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഹാർ ജാതി സർവേയെ തുടർന്നാണ് നിതീഷ് കുമാർ ഇൻഡി സഖ്യം വിട്ടതെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.എന്തുകൊണ്ടാണ് നിതീഷ് ജി കുടുങ്ങിയതെന്ന് മനസിലാക്കുക. ‘നിങ്ങൾ ബിഹാറിൽ ജാതി സെൻസസ് നടത്തണം’ എന്ന് ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞു. സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post