ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോൾ ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ശക്തമായ പരിശ്രമത്തിന്റെ ഫലമായി രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ച് നീക്കാൻ സർക്കാരിന് കഴിഞ്ഞു. 80 കോടി ജനങ്ങൾക്കാണ് സർക്കാർ സൗജന്യ റേഷൻ നൽകിയത് എന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന് വേണ്ടിയാണ് സർക്കാർ പ്രവർത്തനങ്ങളും. ഇതിന്റെ ഭാഗമായി ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമിക്കാൻ സർ്ക്കാരിന് കഴിഞ്ഞു. ഇന്ന് ഭക്ഷണത്തെക്കുറിച്ച് രാജ്യത്തെ ആളുകൾക്ക് ആശങ്കയില്ല. നാല് കോടി കർഷകർക്കാണ് വിള ഇൻഷൂറൻസ് നൽകിയത് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ അഴിമതി ഇല്ലാതാക്കി. രാജ്യത്ത് ഇന്ന് തൊഴിൽ സാദ്ധ്യതകൾ വർദ്ധിച്ചു. ഗോത്രവിഭാഗങ്ങളെ ശാക്തീകരിച്ചു. എല്ലാ വിഭാഗങ്ങളെയും തുല്യരായി കണ്ടു. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യം വൻ സാമ്പത്തിക ശക്തിയായി മാറുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
Discussion about this post