ന്യൂഡൽഹി: രാജ്യത്തിന്റെ റെയിൽവേ വികസനത്തിന് ഊന്നൽ നൽകി രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ്. രാജ്യത്ത് കൂടുതൽ മെട്രോ റെയിൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. നമോഭാരത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
രാജ്യത്ത് റെയിൽവേ വികസനത്തിനായി കൂടുതൽ പദ്ധതികൾ ആരംഭിക്കും. മൂന്ന് റെയിൽവേ ഇടനാഴികൾ പുതുതായി നിർമ്മിക്കും. കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് മെട്രോ റെയിൽ സർവ്വീസുകൾ ആരംഭിക്കും. റെയിൽവേ വികസന പദ്ധതിയായ നമോഭാരത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 40,000 ബോഗികൾ വന്ദേഭാരത് കോച്ചുകളുടെ നിലവാരത്തിലേക്ക് മാറ്റുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ അങ്കണവാടി, ആശ ജീവനക്കാർക്കും നൽകും. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും വേണ്ടിയുള്ള പദ്ധതികൾ സംയോജിപ്പിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ വ്യോമയാന മേഖലയിൽ വൻ കുതിപ്പാണ് രാജ്യത്തിന് ഉണ്ടായത്. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post