ന്യൂഡൽഹി: ഭാരതത്തിന്റെ ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിലും ബജറ്റ് പ്രസംഗത്തിലും സന്തുഷ്ടി അറിയിച്ച് മഹേന്ദ്ര ആൻഡ് മഹേന്ദ്ര ചെയർമാൻ ആനന്ദ് മഹേന്ദ്ര.
ഇങ്ങനെ ആയിരിക്കണം ബജറ്റ് പ്രസംഗം; ഇങ്ങനെ ആയിരിക്കണം ബജറ്റുകൾ, ആനന്ദ് മഹേന്ദ്ര പറഞ്ഞു. ഇന്ത്യയെ മാറി മറിക്കുന്ന പരിവർത്തനം ചെയ്യുന്ന കാര്യങ്ങൾ പ്രസംഗിക്കാനുള്ള സ്ഥലം ആയിരിക്കരുത് ബജറ്റ് പ്രഖ്യാപനങ്ങൾ മറിച്ച് അവ സ്ഥിരതയും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നത് ആയിരിക്കണം. കയ്യടിക്ക് വേണ്ടിയുള്ള പൊതു പ്രഖ്യാപനങ്ങൾ ആയിരിക്കരുത്, മറിച്ച് രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയെ കണ്ടു കൊണ്ടുള്ള ഉറച്ച ചുവടുകൾ ആയിരിക്കണം ആനന്ദ് മഹേന്ദ്ര വ്യക്തമാക്കി.
ഇന്നത്തെ പ്രസംഗത്തിൽ അത്തരം കയ്യടി കിട്ടാനുള്ള നമ്പറുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും, സ്ഥിരതയും ആത്മ വിശ്വാസവും പ്രതിഫലിപ്പിക്കുന്നത് ആയിരിന്നു ഇന്നത്തെ പ്രസംഗം എന്നും അതിനാൽ ഞാൻ വളരെ സന്തോഷവാൻ ആണെന്നും ആനന്ദ് മഹേന്ദ്ര കൂട്ടിച്ചേർത്തു. സമൂഹ മാദ്ധ്യമമായ എക്‌സിൽ പുറത്തു വിട്ട ദീർഘമായ കുറിപ്പിലൂടെയാണ് ആനന്ദ് മഹേന്ദ്ര തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.
കാര്യമായ നികുതി വ്യതിയാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സ്ഥിരത ഉറപ്പു നൽകുന്ന ബജറ്റ് ആയതിനാൽ ഇനി ഞങ്ങൾക്കെല്ലാം തിരിച്ച് പ്രവർത്തനമേഖലയിലേക്ക് പോയി അവരവരുടെ ജോലി തുടങ്ങാം. ഏറ്റവും കൂടുതൽ പറയാനുള്ളത് ഉയർന്ന നികുതി – ജി ഡി പി അനുപാതം ഉയർത്തുവാനുള്ള ധനമന്ത്രിയുടെ തീരുമാനമാണ്. ഇത് ബിസിനസ് ലോകം ഒരുപാട് കാലമായി കാത്തിരുന്നതാണെന്നും, ഇനി നമുക്കെല്ലാവർക്കും ആ “സേതു” കടന്ന് കൂടുതൽ സമ്പന്നമായ ഒരു ഭാരതത്തിലേക്ക് സഞ്ചരിക്കാം എന്ന് പറഞ്ഞാണ് ആനന്ദ് മഹേന്ദ്ര തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്
Discussion about this post