ന്യൂഡൽഹി: കൈകൾ ശുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് കണ്ണൂരിലെ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത്തരം കോമഡി പറയുന്നത് നിർത്തി അന്വേഷണത്തോട് സഹകരിക്കണം. കേന്ദ്ര വേട്ടയെന്ന പതിവ് പല്ലവി അവസാനിപ്പിക്കണമെന്നും വി മുരളീധരൻ വ്യക്തമാക്കി.
‘എന്റെ കൈകൾ ശുദ്ധമാണ്, ഭാര്യയെ വേട്ടയാടുന്നു, മകളെ വേട്ടയാടുന്നു എന്നൊക്കെ ഇനിയും മുഖ്യമന്ത്രി പറഞ്ഞാൽ കണ്ണൂർ ജില്ലയിലെ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല. ഇത്തരം കോമഡികൾ അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കണം. കേന്ദ്ര വേട്ടയെന്ന പതിവ് പല്ലവി അവസാനിപ്പിക്കുന്നതാണ് നല്ലത്’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്റെ കൈകൾ ശുദ്ധമെന്ന് പറഞ്ഞ് കൈ നിവർത്തി കാണിച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രി പറഞ്ഞ കഥകൾ കൊണ്ട് കാര്യമില്ല. എന്ത് സേവനത്തിന് പ്രത്യുപകാരമായിട്ടാണ് ഒന്നേ മുക്കാൽ കോടി രൂപ കൈപ്പറ്റിയത് എന്നതിന് കൃത്യമായ തെളിവ് കൊടുക്കാൻ സിഎംആർഎല്ലിന് സാധിക്കാത്തതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post